Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Census Self-enumeration

Wayanad

സെ​ൻ​സ​സ് സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ന് തു​ട​ക്ക​മാ​യി; ജി​ല്ല​യി​ൽ ആ​ദ്യ​ദി​നം പൂ​ർ​ത്തി​യാ​ക്കി​യ​ത് നി​ര​വ​ധി​പ്പേ​ർ

ക​ൽ​പ്പ​റ്റ: ദേ​ശീ​യ സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യ സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് സെ​ൻ​സ​സി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ്വ​ന്തം വി​വ​ര​ങ്ങ​ൾ സ്വ​മേ​ധ​യാ ന​ൽ​കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. പൂ​ർ​ണ​മാ​യി ഡി​ജി​റ്റ​ൽ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന ഇ​ത്ത​വ​ണ​ത്തെ സെ​ൻ​സ​സി​ന്‍റെ മു​ഖ്യ ആ​ക​ർ​ഷ​ക​വും സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ത​ന്നെ​യാ​ണ്.

ആ​ദ്യ​ദി​നം ത​ന്നെ ജി​ല്ല​യി​ൽ നി​ര​വ​ധി​പ്പേ​രാ​ണ് സ്വ​ന്തം വി​വ​ര​ങ്ങ​ൾ സെ​ൻ​സ​സ് പോ​ർ​ട്ട​ലി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഒ​പ്പം വ്യാ​പ​ക​മാ​യ ബോ​ധ​വ​ത്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. ക​ള​ക്ട​റേ​റ്റി​ൽ സെ​ൻ​സ​സ് മാ​സ്റ്റ​ർ ട്രെ​യി​ന​ർ കൂ​ടി​യാ​യ ഡെ​പ്യൂ​ട്ടി ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ.​എ​സ്. ശ്രീ​ജി​ത്ത് ക​ള​ക്ട​റേ​റ്റ് ജീ​വ​ന​ക്കാ​ർ​ക്ക് സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി.

ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് പ​ക​രം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ സ്വ​മേ​ധ​യാ സെ​ൻ​സ​സ് വെ​ബ് പോ​ർ​ട്ട​ലി​ൽ ന​ൽ​കാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ. ഇ​ത് നി​ർ​ബ​ന്ധ​മ​ല്ലെ​ങ്കി​ലും സാ​ധ്യ​മാ​വു​ന്ന​ത്ര പേ​ർ ഈ ​സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ൻ​സ​സ് ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡി.​ആ​ർ. മേ​ഘ​ശ്രീ അ​ഭ്യ​ർ​ഥി​ച്ചു.

സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ പി​ന്നീ​ട് അ​ടു​ത്ത മാ​സം സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ വീ​ടു​ക​ളി​ലെ​ത്തു​ന്പോ​ൾ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​തി​ല്ല. പ​ക​രം സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ഐ​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യാ​ൽ മാ​ത്രം മ​തി​യാ​വും. ര​ണ്ടാ​ഴ്ച മാ​ത്ര​മാ​ണ് സ്വ​മേ​ധ​യാ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ക. ജൂ​ലൈ ഒ​ന്ന് മു​ത​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ ഓ​രോ വീ​ടു​ക​ളി​ലും എ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ തു​ട​ങ്ങും.

മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നോ കം​പ്യൂ​ട്ട​റി​ൽ നി​ന്നോ https://se.census.gov.in/ എ​ന്ന പോ​ർ​ട്ട​ലി​ൽ ലോ​ഗി​ൻ ചെ​യ്താ​ണ് വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത്. ആ​ദ്യം സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​ക്കു​ക. തു​ട​ർ​ന്ന് ഗൃ​ഹ​നാ​ഥ​ന്‍റെ​യോ ഗൃ​ഹ​നാ​ഥ​യു​ടെ​യോ പേ​ര് ന​ൽ​ക​ണം. ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​റും വേ​ണം.

ഒ​രു മൊ​ബൈ​ൽ ഫോ​ണ്‍ ന​ന്പ​ർ ഒ​രു വീ​ടി​ന്‍റെ വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​ൻ സാ​ധി​ക്കൂ. ശേ​ഷം ഇ​ഷ്ട​മു​ള്ള ഭാ​ഷ തെ​ര​ഞ്ഞെ​ടു​ത്ത് മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന ഒ​ടി​പി കൂ​ടി ന​ൽ​കു​ന്ന​തോ​ടെ അ​ടു​ത്ത പ​ടി​യി​ലേ​ക്ക് ക​ട​ക്കാം. വീ​ട് സ്ഥി​തി ചെ​യ്യു​ന്ന ജി​ല്ല തെ​ര​ഞ്ഞെ​ടു​ത്ത് വി​ല്ലേ​ജ്, ടൗ​ണ്‍, സ്ഥ​ലം എ​ന്നി​വ ന​ൽ​കി​യാ​ൽ നി​ങ്ങ​ളു​ടെ പ്ര​ദേ​ശ​ത്തി​ന്‍റെ ഒ​രു ഭൂ​പ​ടം ദൃ​ശ്യ​മാ​വും. ഇ​തി​ൽ നി​ന്ന് വീ​ട് നി​ല​നി​ൽ​ക്കു​ന്ന സ്ഥ​ലം കൃ​ത്യ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​ണം. തു​ട​ർ​ന്നാ​ണ് സെ​ൻ​സ​സ് ചോ​ദ്യ​ങ്ങ​ൾ ദൃ​ശ്യ​മാ​വു​ക.

ആ​കെ 34 ചോ​ദ്യ​ങ്ങ​ളാ​ണ് സെ​ൻ​സ​സ് വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള​ത്. ചോ​ദ്യ​ങ്ങ​ൾ ഓ​രോ​ന്നാ​യി ദൃ​ശ്യ​മാ​വും. ഒ​പ്പം അ​വ​യു​ടെ ഉ​ത്ത​ര​ങ്ങ​ളു​മു​ണ്ടാ​കും. അ​വ​യി​ൽ നി​ന്ന് ഓ​രോ​രു​ത്ത​രു​ടെ​യും വീ​ടു​മാ​യി യോ​ജി​ച്ച​ത് മാ​ത്രം തെ​ര​ഞ്ഞെ​ടു​ത്താ​ൽ മ​തി​യാ​കും. വി​വ​ര​ങ്ങ​ളെ​ല്ലാം ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ ഒ​രി​ക്ക​ൽ കൂ​ടി പ​രി​ശോ​ധി​ക്കാ​നു​ള്ള അ​വ​സ​രം ല​ഭി​ക്കും. വേ​ണ​മെ​ങ്കി​ൽ കൊ​ടു​ത്ത ഓ​പ്ഷ​നു​ക​ളി​ൽ മാ​റ്റം വ​രു​ത്താം. എ​ല്ലാം ശ​രി​യാ​ണെ​ങ്കി​ൽ മ​റു​പ​ടി​ക​ൾ സെ​ൻ​സ​സ് പോ​ർ​ട്ട​ലി​ലേ​ക്ക് സ​മ​ർ​പ്പി​ക്കാം. വി​വ​ര​ങ്ങ​ൾ ന​ൽ​കി​ക്ക​ഴി​യു​ന്ന​തോ​ടെ 11 അ​ക്ക സെ​ൽ​ഫ് എ​ന്യു​മ​റേ​ഷ​ൻ ഐ​ഡി ല​ഭി​ക്കും.

Latest News

Corehub Up